ഒറ്റ വാക്കിൽ പറഞ്ഞാൽ “ലളിതം സുന്ദരം”
ഫഹദ് - ശ്രീനിവാസൻ കോംബോ ആണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. പതിവുപോലെ തന്നെ ഷാനിക്ക (ഫഹദ്) ഓരോ ചിത്രം കഴിയുന്തോറും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. മലയാളിക്ക് കൈമോശം വന്നോയെന്നു സംശയിച്ചിരുന്ന വിന്റേജ് ശ്രീനിവാസൻ പ്രകടനങ്ങൾ ഈ സിനിമ ഒരിക്കൽ കൂടി പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഏറ്റവും നല്ല പ്ലസ് പോയിന്റുകളിൽ ഒന്നായി കരുതപ്പെടുന്ന കൌണ്ടർ നമ്പറുകൾ സിനിമയിൽ ഉടനീളം നിങ്ങളെ ചിരിപ്പിക്കും. അധികം പുതുമ അവകാശപെടാനില്ലാത്ത കഥ എന്ന ഒരു കാരണം ഒഴിച്ച് നിർത്തിയാൽ ഞാൻ പ്രകാശൻ ഒരു മികച്ച അനുഭവം തന്നെയാണ്. കുടുംബ സമ്മേതം കണ്ടാസ്വധിക്കാവുന്ന ഒരു കൊച്ചു സത്യൻ അന്തിക്കാട് ചിത്രം.