പ്രളയത്തിന്റെ ദുരന്ത അനുഭവങ്ങളിൽ കൂടി കടന്നു വന്ന ഒരാൾ ആയത് കൊണ്ടാകും ഈ സിനിമ എന്റെ കണ്ണിലും വെള്ളം നിറച്ചത്.
ഈ സിനിമയിൽ ആരും അഭിനയിച്ചിട്ടില്ല.
കേരളത്തെ രക്ഷിച്ച സൂപ്പർ ഹീറോസ് ഒരിക്കൽ കൂടി ആ സംഭവം ഞങ്ങളോട് പറഞ്ഞതായി മാത്രമേ തോന്നിയുള്ളൂ.
അത്ര മനോഹരമായ ഒരു സിനിമ.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും സ്റ്റോറികൾക്ക് ഇടയിൽ നിന്നും
ഇതാ കുറച്ചു മനുഷ്യരുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരുമയുടെയും കഥ.
A story of humans..