സി ഐ ഡി മൂസ, റിങ് മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഒരു നായയുമൊത്തു എത്തി കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും കൈയ്യടി വാങ്ങിയ സിനിമയാണ് പവി കെയർ ടേക്കർ. വേനൽക്കാലം ആയതു കൊണ്ട് തന്നെ കുട്ടികൾ കൂടുതലായി തിയറ്ററിലെത്തുന്ന ഈ സമയങ്ങളിൽ പവി കെയർ ടേക്കർ പോലെയുള്ള സിനിമകൾ കൂടി ഉണ്ടാവേണ്ടത് അനിവാര്യമാണ്.. അടിപ്പടങ്ങൾക്കും, റൊമാന്റിക് കോമഡി സിനിമകൾക്കും, സർവൈവൽ ചിത്രങ്ങൾക്കും ഇടയിൽ പവി കെയർ ടേക്കർ പ്രേക്ഷകർക്ക് ഒരു ആശ്വാസ പടമാണ്.. അടിയും ഇടിയും അതിജീവനവും ഒക്കെ കഴിഞ്ഞു ഇനി അൽപ്പം ചിരിച്ചു ഫീൽ ഗുഡ് ആവാൻ പവി കെയർ ടേക്കർ ബെസ്റ്റ് ആണ്..!