ഉള്ളൊഴുക്ക് :
രണ്ടു സ്ത്രീ മനസ്സുകളെയും അവരെ ബന്ധപ്പെട്ടുള്ള മറ്റു ചില കഥാപാത്രങ്ങളുടെ മനസ്സുകളെയും അതിവിദഗ്ധമായി കീറിമുറിയ്ക്കുന്ന സംവിധായകൻ പ്രേക്ഷകമനസ്സുകളിൽ ഒരു വിമലീകരണനടപടിക്കു "തീ കൊളുത്തുന്നു ".നമ്മൾ വെറുതെ അൽപനേരം മറ്റു ചിന്തകൾ ഒഴിവാക്കി മനസ്സ് തുറന്ന് ഒന്നിരുന്നു കൊടുത്താൽ മതി, ഈ മനോഹര ചിത്രം നമ്മെ കഴുകി
ശുദ്ധിയുള്ളതാക്കും. പാർവതി തിരുവോത്തും ഉർവശിയും മത്സരിച്ചു അഭിനയച്ചിട്ടുള്ള ഈ ചിത്രം പുരസ്കാരങ്ങൾക്ക് പിന്നാലെ പായേണ്ടിവരില്ല, രണ്ടു പേരും അവരുടെ അഭിനയ സിദ്ധികളാൽ നമ്മെ അത്ഭുതപ്പെടുത്തും.സംവിധായകൻ
ക്രിസ്റ്റോടോമിയുടെ ആദ്യ സംരംഭമാണ്, എന്നതും,വിശ്വസിക്കാൻ പ്രയാസപ്പെടും.ഓരോ ഷോട്ടും തന്റെ കൈവിട്ട് പോകാതെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു. 👏👏👏👏👏
രാജു വര്ഗീസ്., kattikattu