വർഷം 2047 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 100 വർഷം തികയുമ്പോൾ ഇന്ത്യ ഇല്ല ! പകരം ആര്യാവർത്ത എന്ന ഫാസിസ്റ്റ് രാജ്യമാണുള്ളത്.
Liela ഒരു പേടിപെടുത്തുന്ന സ്വപ്നമാണ്. സംഘപരിവാർ ഇന്ത്യയെ എങ്ങോട്ടേക്കാണ് കൊണ്ട് പോകുന്നത് എന്ന യാഥാർദ്ധ്യം ആണ് സീരീസ് സത്യത്തിൽ കാണിച്ചു തരുന്നത്. ബാബരി മജീദ് മാത്രമല്ല ഇന്ത്യ ആര്യാവർത്ത ആയപ്പോഴേക്കും താജ് മഹൽ വരെ തകർത്തു കഴിഞ്ഞു.വിവിധ സമുദായത്തിൽ പെടുന്നവർ വിവിധ sector - കളിൽ ആണ് താമസിക്കുന്നത്. അവർക്കിടയിൽ വലിയ മതിലുകളും ആര്യാവർത്തയിൽ ഉണ്ട്. ഇവിടെ അന്യ സമുദായത്തിൽ നിന്നോ മതത്തിൽ നിന്നോ വിവാഹം കഴിക്കുന്നത് കുറ്റകരമാണ്.അങ്ങനെ ചെയ്യുന്ന സ്ത്രീകളെ purity ക്യാമ്പ് ലേക്ക് പറഞ്ഞയക്കും കുല സ്ത്രീകളായി തിരിച്ചു വരാൻ.
തീവ്രദേശിയവാദവും ഹുന്ദുത്വവാദവും ഇന്ത്യയെ എങ്ങോട്ടേക്കാണ് കൊണ്ട് പോകുന്നത് എന്ന് liela പറയാൻ ശ്രമിക്കുന്നു.
ഇന്ത്യ ആര്യാവർത്ത ആയിമാറാൻ 2047 ആകേണ്ട ആവശ്യമില്ല.നിലവിലെ അവസ്ഥകണ്ടിട്ട് സംഘപരിവാറിന് അതിന് ഒരുപാട് കാലം ഇനിയും വേണ്ടി വരുമെന്ന് തോന്നുന്നില്ല.