ആക്ടേർസിന്റെ ഇൻട്രോ കിടിലനായിരുന്നു. പക്ഷെ അവരെ സ്ക്രീനിൽ കാണിക്കുമ്പോഴെല്ലാം ഇത്രക്ക് പഞ്ച് കൊടുക്കേണ്ടതില്ല. കുറച്ച് ഓവറായോ എന്നൊരു സംശയം. എന്റെ മാത്രം അഭിപ്രായമാണ്, എല്ലാവർക്കും അങ്ങനെ തോന്നണം എന്നില്ല. നോൺ ലീനിയർ ആയതുകൊണ്ട് ഷോട്ടുകളിൽ നിന്നുള്ള ജമ്പ് കട്ട് അസ്വസ്ഥതയുണ്ടാക്കി. ചിത്രത്തിന്റെ പ്ലോട്ടും ക്ലൈമാക്സും പറയാതിരിക്കാൻ പറ്റില്ല. റെലവൻസുള്ള കൺസെപ്റ്റാണ്. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.