പൂമരം ഒരു മികച്ച കവിതാസമാഹാരം ആണ് . പക്ഷേ എല്ലാത്തരം പ്രേക്ഷകർക്കും ഒരു പക്ഷെ ദഹിക്കില്ല . എന്നാൽ കലാലയവും കലാലയ കലോൽത്സവ അനുഭവങ്ങളും ഉള്ളവർക്ക് ഇതൊരു അപൂർവ വിരുന്നാവും . അനേകം കലാലയ സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഇങ്ങനൊരു കലോത്സവചിത്രം ആരും കണ്ടിട്ടുണ്ടാവില്ല .
പ്രിയപ്പെട്ട എബ്രിഡ് ഷൈൻ നിങ്ങളൊരു പടനായകൻ ആണ് ദുർബലമായ സേനാബലം വെച്ച് സഹസ്രങ്ങളോട് പൊരുതാൻ ഇറങ്ങിയ പോരാളി . അറിയപ്പെടുന്ന കാളിദാസനൊഴികെ ബാക്കിയെല്ലാം പുതിയ താരങ്ങൾ, ക്യാമറ ഉണ്ടെന്നും അതിനു മുമ്പിലാണ് ജീവിക്കുന്നതെന്നും തോന്നിക്കാത്ത സ്വാഭാവികത . തന്റെ തന്നെ പഴയ സിനിമയിലെ അഭിനേതാക്കളെ മിന്നി മറയിക്കുന്നുണ്ട് എബ്രിഡ് ഷൈൻ . 12 -13 അതിമനോഹര കവിതകൾക്ക് ഇടം ലഭിച്ച ഈ ചിത്രം അവയ്ക്കുചിതമായ സംഗീതവും നൽകുന്നതിൽ മികച്ചു നിന്നൂ .
ഇങ്ങനെ ഒക്കെ പരീക്ഷണങ്ങൾ ഉണ്ടാവുമ്പോഴാണ് മലയാളികളുടെ കലാമൂല്യം അളക്കപ്പെടുന്നത് . ട്വിസ്റ്റുകളും ത്രില്ലറുകളും ത്രസിപ്പിക്കുന്ന പ്രേമ രംഗങ്ങളും ഇല്ലാതെ തന്നെ ഒരു ചിത്രം ഓർമയിൽ നിൽകുമ്പോൾ അത് വീണ്ടും കാണാൻ പ്രേരിപ്പിക്കുമ്പോൾ ആണ് ഒരു ചലച്ചിത്രം കാലങ്ങൾ കഴിഞ്ഞും അവിസ്മരണീയമാകുന്നതു , പൂമരം അങ്ങനെ ഒന്നാണ്, rare genre ആണ്
കാണണം ഈ ഹീറോയോ ഹെറോയിനോ ലീഡ് ചെയ്യാത്ത കലോത്സവം എന്ന പൂമരം, മുൻവിധികൾ ഇല്ലാതെ