വായിച്ചും കേട്ടും മലയാളിമനസ്സിൽ ഉള്ള കൊച്ചുണ്ണിചരിതം പ്രതീക്ഷിച്ചു കണ്ടാൽ നിരാശ തോന്നും.ഒരു തട്ടുപൊളിപ്പൻ വാണിജ്യ സിനിമ.ഒരു എന്റര്ടെയ്നർ മൂവി.അങ്ങിനെ കണ്ടാൽ നിരാശ തോന്നാതെ കണ്ടാസ്വദിക്കാം.ഒരു ശരാശരി ഹിറ്റ് സിനിമയ്ക്ക് വേണ്ട ചേരുവകൾ ഒക്കെ ഉണ്ട്. കൊച്ചുണ്ണിയെ കുറിച്ച് ആദ്യമായി കേൾക്കുന്നവർക്ക് പോലും... എന്ത്കൊണ്ട് ഒരു കള്ളനെ കേരളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കിക്കൊടുക്കുന്നത് ആവണമായിരുന്നു... "കായംകുളം കൊച്ചുണ്ണി" എന്നപേരിലുള്ള സിനിമ എന്നു തോന്നിപ്പോയി.പഴശ്ശിരാജ, കൊച്ചുണ്ണി...തുടങ്ങി...കേരളമനസ്സിൽ വീര പരിവേഷമുള്ളവരുടെ പേരിൽ ഇറങ്ങുന്ന സിനിമകൾക്ക് പ്രേക്ഷക മനസ്സിൽ "വൗ" ഫീലിംഗ് വരുത്താൻ പറ്റാതെ പോകുന്നതിൽ വിഷമം തോന്നുന്നു.