ദീപാവലി ദിന ചിന്തകൾ.
ആസുര ശക്തികൾക്കെതിരെ നന്മയുടെ ശക്തികൾ നേടിയ വിജയമാണ് ദീപാവലി.
നമ്മുടെ ഉള്ളിലും നന്മയുടെ ശക്തികളും ആസുര ശക്തികളും തമ്മിൽ നിരന്തരം പോരാട്ടങ്ങൾ നടക്കുന്നുണ്ട്.
ആസുരമനസ്സിനെ നിയന്ത്രിച്ച് പെരുമാറ്റത്തെ നിയന്ത്രിച്ച് പ്രവർത്തികളെ നിയന്ത്രിച്ച് എങ്ങനെ നമുക്ക് ജീവിതത്തിൽ മുന്നേറാം എന്നാണ് ചിന്തിക്കേണ്ടത്.
കുശുമ്പ് മനസ്സ് വിജയമനസ്സാക്കുകയാണ് നേട്ടങ്ങൾ കൊയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത്.. അഥവാ നമുക്ക് അസൂയതോന്നുന്ന മറ്റുള്ളവരുടെ മികവുകള്‍ കണ്ണില്‍പ്പെട്ടാല്‍ അതിനെ മാതൃകയാക്കി മുന്നോട്ട് പോകുക..._
*വിജയിച്ചവരുടെ വഴികളിലൂടെ മുന്നോട്ട് പോയാല്‍ അവര്‍ നേടിയ നേട്ടങ്ങള്‍ നമുക്കും സ്വന്തമാകും,* മുന്‍പേ ഗമിച്ചവര് മാതൃക കാണിച്ചു തരുന്നത് നമ്മുടെ വഴികളെ സുഗമമാക്കും..._
*ചുറ്റുമുള്ളവരുടെ നേട്ടങ്ങളെ മനസ്സുതുറന്ന് അഭിനന്ദിക്കാന്‍, മനസ്സിന്റെ വാതിലുകള്‍ നാം മലര്‍ക്കെ തുറക്കണം.* ആരോട് അസൂയ തോന്നിയാലും അതങ്ങ് മനസ്സില്‍ നിന്നു മാറ്റി നമ്മുടെ മനസ്സ് പോസിറ്റീവാകാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക..._
നമ്മുടെ വേണ്ടപ്പെട്ടവരുടെ മുന്നേറ്റങ്ങള്‍ നമ്മുടെ തന്നെ വിജയമാണ് എന്ന മട്ടില്‍ മനസ്സിലാക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതാണ് *ആരോഗ്യവ്യക്തിത്വം...*_
മറ്റുള്ളവരിൽ ആസുരത കാണുന്നതിന് പകരം നമ്മിലെ ആസുരത കണ്ടെത്തി സ്വയം വിമർശനങ്ങളിലൂടെ മാറ്റത്തിന് വിധേയനായി മുന്നോട്ടുപോവുക.
എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു.