സൂക്ഷ്മമായ വായനയും പുനർവയനയും കൊണ്ടുമാത്രം സാധ്യമാകുന്ന വായനാനുഭവത്തിന്റെ ഒ.വി. മാന്ത്രികതയാണ് നോവൽ. അസ്തിത്വബോധത്തിന്റെ അടയാളങ്ങൾ പേറുന്ന ഒരുകൂട്ടം മനുഷ്യരുടെ ഭൂമികയാണ് ഖസാക്ക് ഒരു പക്ഷെ അവിടേക്ക് രവി വരുന്നതും യാത്രിശ്യകത ആവില്ല. അവരിൽ ഒരാളായി അടയാളങ്ങൾ കൊണ്ട് വേർതിരിക്കാൻ ആവാത്ത മനുഷ്യൻ ആയി രവി മാറുന്നുണ്ട്.
അവരിൽ എല്ല്ലാം ഒരു വെക്തിയെപോലെ കൂടിയിരിക്കുന്ന മരണവും രവിയിലൂടെ തുടരുന്നു.
'വഴിയാമ്പലങ്ങൾ തേടി' രവി തുടങ്ങുന്ന യാത്ര ആ 'വഴിയമ്പലത്തിൽ' അവസാനിക്കുന്നു..
ജന്മാന്തരങ്ങളുടെ തുടർച്ചകളെ പേറുന്ന വ്യക്തികൾ കൂടിയാണ് ഖസാക്കിലെ കഥാപാത്രങ്ങൾ.
"പണ്ടു പണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. "
മൊല്ലാക്കയിലൂടെസഞ്ചരിച്ചു നൈജമാലിലൂടെ തുടരുന്ന ആ ബാങ്ക് വിളിപോലെ അവർ അവരുടെ ജന്മാന്താങ്ങളുടെ തുടർച്ചകളെ തേടുന്നു. ഷെയ്ഖ്തങ്ങളുടെ മിനാരങ്ങളെ പോലെ തകർന്നിട്ടും എന്തോ ജൈവബന്ധത്തിന്റെ ഓർമകൾ പോലെ അവർ അങ്ങനെ തുടർന്ന് പോകുന്നു.
"ഇത് കര്‍മ്മപരന്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ."
മലയാള നോവൽ സാഹിത്യത്തെ പിറവി കൊണ്ട് ഖാസ്ക്കിന് മുമ്പും പിന്നും എന്നു വേർതിരിച്ചു കലാതിവർത്തിയായ രചന. വയനായിൽ നിന്നു വയനായിലേക്ക് ഇന്നും യാത്രയാകുന്നു രവിയെ പോലെ
"മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു."