ഒരു നാട് മുഴുവൻ ഒന്നരമണിക്കൂർ കൊണ്ട് ഭ്രാന്ത് പിടിക്കുമ്പോൾ അത്
കണ്ട്കൊണ്ടിരിക്കുന്ന പ്രേക്ഷകരും ഭ്രാന്തന്മാരാകുന്ന അവസ്ഥ.
ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിന്ന് ഇറങ്ങി ഓടിയേക്കണം
അല്ലെങ്കിൽ അത് മുവൻ ശ്വാസം പിടിച്ചിരുന്നു കണ്ട് ഭ്രാന്ത് അവർക്കാണോ നമുക്കാണോ എന്ന് കൻഫ്യൂഷനിൽ തീയറ്റർ വിട്ടിറങ്ങുക.
പോത്തിൻ്റെ ഇറച്ചിക്കും മനുഷ്യന്റെ ഇറച്ചിക്കും വേണ്ടിയുള്ള ഓട്ടം..
മനുഷ്യനും പോത്തും രൂപംകൊണ്ടു മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു.
നാൽക്കാലി മൃഗവും ഇരുകാലി മൃഗവും.
മനുഷ്യൻ മൃഗമാകുന്ന അവസ്ഥ ഇതിനേക്കാൾ മൃഗീയമായി പറയാനാകില്ല.
മനുഷ്യാ,,നീ മൃഗമാകുന്നു
ഇരുകാലി മൃഗം
കയറു പൊട്ടിച്ച പോത്തിനേക്കാൾ അപകടകാരിയാണ് മദം ഇളകിയ മനുഷ്യൻ...