ഒരു ട്രെയിൻ യാത്രയിൽ ഹൃദയത്തോട് ചേർത്തുപിടിച്ചു വായിച്ച പുസ്തകം..
എവിടെയോ മറന്നുവെച്ച എന്നിലൂടെ തന്നെയുള്ള യാത്ര തന്നെയിരുന്നു ഇത്....
ഒരുപാട് നാളുകൾക്കു ശേഷം കൊതിയോടെ അക്ഷരങ്ങളെ തേടിയ കണ്ണുകളെ മനസ് പിടികൂടിയ ദിവസം.....
ജീവിതത്തിന്റെ തിരക്കുകളിൽ പാതിവഴിയിലുപേക്ഷിച്ച വായനയുടെ കനൽ ഇനിയും അണഞ്ഞിരുന്നില്ല എന്ന തിരിച്ചറിവ്....എല്ലാത്തിനുമുപരി പാതിവഴിയിൽ ഹൃദയത്തിൽ വലിയ സ്ഥാനം തന്നു വഴിപിരിഞ്ഞവർ, കൊടും വേനലിൽ വിശാലമായ തണൽമരമായവർ എല്ലാം ഇന്നും നിഴൽപോലെ കൂടെയുണ്ടെന്ന തിരിച്ചറിവ്.....
അതെ, ഹൃദയം നിറയുമ്പോൾ വാക്കുകൾ ചുരുങ്ങും.....
നന്ദി ജോപ്പൻ....കണ്ണുകളും മനസ്സും ഒരുപോലെ നിറച്ചതിന്.....🫂♥️