"മഹാ വീര്യർ" ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനൊരു സിനിമ ഇതാദ്യമായിട്ടാണെന്നാണ് എന്റെ ഒരു വിശ്വാസം.
സാധാരണകാരന്റെ കണ്ണീർ പിഴിഞ്ഞിട്ടാണെലും
രാജ്യത്തിന്റെ പരമാധികാരിക്ക് കാര്യങ്ങൾ നടത്തണം.
POWER IS POWER
അധികാരത്തിനു കീഴിൽ ആണ് ഏത് കോടതിയും എന്ന് ഈ സിനിമ വിളിച്ചു പറയുന്നു. ഭരണകർത്താക്കളെയും കോടതികളേയും ഭയന്നിട്ടാണ് എന്ന് തോന്നുന്നു "Time Traveler" ആയിട്ടാണ് ഈ സിനിമയിൽ കഥ പറഞ്ഞു പോകുന്നത്. എന്നിരുന്നാലും സിനിമാ കാണുന്നവർക്ക് മനസ്സിലാവും സിനിമയിലെ രാജാവും മന്ത്രിയും ജഡ്ജിയും അഭിഭാക്ഷകനും പോലീസുകാരനും സാധാരണ പ്രജയുമെല്ലാം ഈ കാലഘട്ടത്തിലും നാം കണ്ടുമുട്ടുന്നവരാണെന്ന്. മോഹൻലാലിന്റെ രാജിവ് അഞ്ചൽ സംവിധാനം ചെയ്ത " ഗുരു" സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ക്ലാസ്സ് സിനിമയായിരുന്നു എങ്കിൽ (കാരണം ഇലാമപഴം) "മഹാവീര്യർ" എന്ന സിനിമ കൊച്ചുകുട്ടികൾക്ക് വരെ ഇന്നിന്റെ രാഷ്ട്രീയം മനസ്സിലാക്കി നൽകും. കാരണം അവരുടെ വരെ "കണ്ണുനീർ" ഇന്നത്തെക്കാലത്തെ ഭരണാധികാരികൾ പിഴിഞ്ഞു വാങ്ങുന്നുണ്ട്. ഉദാ: സ്കൂൾകുട്ടികൾ ഉപയോഗിക്കുന്ന പെൻസിൽ വെട്ടിയുടെ വരെ നികുതി ഭരണാധികാരികൾ അടുത്തിടെ വർദ്ധിപ്പിച്ചത്. 5/5
totally completely
a good messaged movie 👏🏼.