ഒതുക്കമുള്ള കഥ. പക്വമാർന്ന അവതരണം. കൈയടക്കത്തോടെയുള്ള സംവിധാനം. അതിരുവിടാത്ത ഹാസ്യം. താരഭാരം ഇറക്കിവെച്ച് ഗാനമേള ട്രൂപ്പിലെ സാദാ ഗായകനായി മാറിയ മമ്മൂട്ടി. ഉല്ലാസിന്റെ ജീവിത പ്രാരാബ്ധങ്ങളും സാഹചര്യ സമ്മർദ്ദങ്ങളാൽ ഏറ്റെടുക്കേണ്ടി വന്ന വഴിവിട്ട രീതികളും എല്ലാം മമ്മൂട്ടി ഭദ്രമാക്കി. സിതാര അടക്കം എല്ലാവരും വേഷപ്പകർച്ച ഭംഗിയാക്കി. ഗാന ഗന്ധർവൻ പ്രതീക്ഷ പകരുന്നു. രമേഷ് പിഷാരടി എന്ന സംവിധായകനും .