ബ്രദർ ഈ നോവൽ ഒരേസമയം നിരുപാധികമായ സ്നേഹം നിറഞ്ഞതും കറ പുരളാത്ത സൗഹൃദത്തിൻ്റെയും കളങ്കമില്ലാത്ത വാത്സല്യം നിറഞ്ഞതുമാണ്...ആനന്ദി അവളുടെ അനുജനെ കണ്ടെത്തും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.. മല്ലി ഒരു തീരാ വേദനയാണ്..ശരിക്കും ഈ നോവൽ വായിക്കുന്ന സമയം അതിലെ ഓരോ കഥാപാത്രങ്ങളിലൂടെയും ഞാൻ കടന്നുപോയി അവർ ഓരോരുത്തരും ഞാൻ ആണെന്ന് തോന്നി.. ആനന്ദി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.. ബ്രോ ഇതൊരു request ആയി കണ്ട് Ram C/O Anandi യുടെ second part എഴുതാമോ അതിൽ എൻ്റെ റാമും ആനന്ദിയും ഒന്നിക്കണം കൂടാതെ വെട്രി രേഷ്മ പാട്ടി എല്ലാവരും വീണ്ടും കണ്ടുമുട്ടിക്കൊണ്ടുള്ള ഒരു second part... അതിപ്പോ റാമിൻ്റെയും ആനന്ദിയുടെയും പ്രണയം കൊണ്ടുമാത്രമല്ല വെട്രി രേഷ്മ പാട്ടി അവരുടെ വേർപിരിയൽ ഒട്ടും സഹിക്കാൻ കഴിയുന്നില്ല അതുകൊണ്ട് കൂടിയാണ് ..ഇതിൻ്റെ second part കൂടി ബ്രദർ എഴുതുമെന്ന് വളരെ അധികം പ്രതീക്ഷിക്കുന്നു.. ഞാൻ ഇതുവരെ വായിച്ചിട്ടുള്ള നോവലുകളിൽ എനിക്ക് പ്രിയപ്പെട്ടതായി മറിയവയുടെ കൂട്ടത്തിൽ ഇപ്പോൾ Ram C/O Anandi യും..........✨🤍