തല്ല്, തല്ല്, തല്ല് - ചുരുക്കിപ്പറഞ്ഞാൽ ഇതാണ് RDX. സെക്കന്റ് ഹാഫിൽ പ്രത്യേകിച്ചും, സംവിധായകനെ ടൂറിനു പറഞ്ഞുവിട്ട്, വിഘ്യതരായ സ്റ്റണ്ട് സംവിധായകർ direction നിർവഹിച്ചു എന്ന് സംശയമില്ലാതെ പറയാം. തല്ലിൻറെ ഇടവേളകളിൽ ചില ഫില്ലർ സീനുകൾ, വലിയ തെറ്റില്ലാതെ ചേർത്തിട്ടുണ്ട് സിനിമയിൽ; എന്നാലും ഒരു കാര്യം പറയട്ടെ- കുറച്ചു ഫ്ലാഷ് ബാക്ക് സീനുകൾ ഇടയിൽ കേറിവരുന്നതൊഴിച്ചാൽ, അവിശ്വസനീയമാം വിധം സിമ്പിൾ ആണ് RDX ന്റെ കഥയും തിരക്കഥയും. വളരെ കുറച്ചു സംഭവങ്ങൾ മാത്രം, ഒരു ട്വിസ്റ്റ് ഉം ടേൺ ഉം ഇല്ലാതെ അങ്ങേയറ്റം predictable ആയി വരുന്നു; എന്നിട്ടും ഈ സിനിമ തിയ്യേറ്ററുകളിൽ ഓളം ആകുമ്പോൾ, നഹാസ് എന്ന പുതുമുഖ director , ഈ ദശകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാരിൽ ഒരാൾ എന്നതിലപ്പുറം ചില കാര്യങ്ങൾ കൂടി പറയേണ്ടി വരും- മലയാള സിനിമ ന്യൂ ജെൻ, പോസ്റ്റ് ന്യൂ ജെൻ കാലവും കഴിഞ്, പഴയ "ഉപ്പുകണ്ടം ബ്രതെർസ്" മോഡൽ സിനിമകളെ വരെ വാരിപ്പുണരുന്നതിന്റെ കരണംഎന്താകാം? സിനിമ കാണൽ എന്നാൽ, തല്ല് കാണൽ എന്ന അവസ്ഥയിലേക്ക് കുറെ പേരെങ്കിലും എത്താൻ എന്താകും കാരണം? യാതൊരു ക്രാഫ്റ്റ് / നറേറ്റിവ് ബ്രില്ലിയൻസ് / ഫ്രഷ്നെസ്സ് ഉം ഇല്ലാത്ത, പഴഞ്ചൻ ടെംപ്ലേറ്റ് ൽ ഉള്ള വെറും WWE ഷോകൾ ആയി സിനിമകൾ മാറുന്നതെന്തുകൊണ്ടാണ്?