2018 പുതുവർഷത്തിൽ ആദ്യം എത്തിയ ചിത്രമാണ് ഈട. വ്യത്യസ്തങ്ങളായ പശ്ചാത്തലത്തിലൂടെ കടന്നു പോകുന്ന മനോഹരമായ ഒരു ലവ് സ്റ്റോറി. ചിലഭാഗങ്ങളിൽ ഇഴച്ചിലുകൾ ഉണ്ടെങ്കിലും പിടിച്ചിരുത്തുന്ന പ്രേമേയവും പോസിറ്റീവ് ആയ ഒരു എന്റിങ്ങും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷക മനസുകളിൽ ചെറിയ ചലനം ഉണ്ടാക്കുമെന്ന് ഉറപ്പ്. നിമിഷ എന്ന നടിയും ഷെയിൻ എന്ന നടനും തീർച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ട് ആകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വല്ല്യ ബഹള കോലാഹലങ്ങൾ ഇല്ലാതെ ഫ്രഷ് ആയി കണ്ടിറങ്ങാവുന്ന ഒരു കൊച്ചു സിനിമ