ഞാൻ ഒരു സൂര്യ ആരാധിക ആണ്. പണ്ട് മുതലേ അങ്ങനെ ആണ്. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും. ജയ് ഭിം എന്ന സിനിമയെ കുറിച്ച് പറയാൻ ആണെങ്കിൽ വാക്കുകൾ ഇല്ല. കാരണം ഒരു റിയൽ സ്റ്റോറി, അത് അതിന്റെ പൂർണതയിൽ എത്തിക്കാൻ സൂര്യ സാറിനും ലിജോ മോൾക്കും മറ്റ് പ്രധാനകഥാപാത്രങ്ങൾക്കും കഴിഞ്ഞു.... ജയ് ഭിംമിന്റെ അന്നോണ്സ്മെന്റ് മുതൽ ട്രൈലെർ വരെ ഉള്ള അപ്ഡേറ്റുകൾ കണ്ടു.. അന്ന് മുതൽക്കേ ഈ മൂവി കാണണം എന്ന് ഉണ്ടായിരുന്നു. കണ്ടു. ഇഷ്ടപ്പെട്ടു.. ഒരു വിവാദമായേക്കാവുന്ന ഒരു വിഷയം. അത് അതിന്റെതായ ഗൗരവത്തോടെ എടുത്ത് ഇത്രെയും ഗംഭീരമാക്കിയ ജയ് ഭിം ടീമിന് ഒരുപാട് നന്ദി.. സൂരറൈ പൊട്ടര് പോലെ തന്നെ സൂര്യ സാറിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമ തന്നെ ആയിരിക്കും..