ടെക്സ്റ്റ് ബുക്ക് മാത്രം പഠിച്ചു പരീക്ഷ എഴുതി വിജയിച്ചു എന്ന് പറയുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ഏറ്റവും മാന്യമായ ഒരു മറുചോദ്യം ആയിട്ടാണ് ഈ ചിത്രം നിൽക്കുന്നത്. മുന്നേ കുറിച്ച് വെച്ച സിലബസ് പ്രകാരം മാത്രം കുട്ടികളെ പഠിപ്പിക്കുന്ന ശൈലി അത് മാറേണ്ട ഒന്നാണ്.
ഒരു വിദ്യാർത്ഥിക്ക് ഒരു സമൂഹത്തിൽ അതും അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും, അതിനുള്ള ഏറ്റവും നല്ല ഉത്തരമാണ് Arun. കുറച്ചു backbenchers ന് എങ്കിലും അരുണിനെ പരിചയം കാണും.
ഇന്നത്തെ രാഷ്ട്രീയം എങ്ങനെ ആകാൻ പാടില്ല എന്ന് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. മറ്റുള്ളവർ പോകുന്ന വഴി പോകാതെ സ്വന്തം വഴി, ആശയങ്ങൾ എല്ലാം പങ്കു വെക്കുന്നവനെ പെട്ടെന്ന് അംഗീകരിക്കാൻ മടിക്കും, അതാണ് അവനെ അവഗണിക്കുന്നത്.
Thank U പതിവിൽ നിന്നും അലംബൻ അല്ലാത്ത, ചീത്ത കൂട്ടുകെട്ടുകൾ ഇല്ലാത്ത, ദുശീലങ്ങളും ഇല്ലാത്ത ഒരു പാവം Backbencher നെ കാണിച്ചു തന്നതിന്. ഒപ്പം എല്ലാത്തിലെയും പോലെ ഒരു ക്ലീഷെ പ്ലസ് 1 ലവ് സ്റ്റോറി ആകാതെ പ്രണയം പറയാതെ പറഞ്ഞു കാണിച്ചു തന്നതിന്.
പിന്നെ അന്നും ഇന്നും അഭിമാനത്തോട് കൂടെ എഴുതിയിട്ട ഈ ഒരു വാക്യങ്ങൾ ഒന്ന് കൂടെ കാണിച്ചതിന്.
"The best brains of the nation may b found in last benches of the classroom "-APJ Abdul Kalam