കടമറ്റത്തച്ചൻ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മേപ്പാടൻ തിരുമേനി മുതൽ പേർ തുടങ്ങി വച്ച ബാധയൊഴിപ്പിക്കൽ പുതിയകാലഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്ന പാരാ സൈക്കോളജി ഫാദറാണ് ഈ പ്രീസ്റ്റ്.
യക്ഷി, മാടൻ, ചുടല എന്നു വേണ്ട ഭൂതം പ്രേത പിശാശുക്കളൊന്നടങ്കം നമ്മുടെ പാരാ-അച്ചൻ്റെ വരുതിയിലാണ്.
കേരളാ പോലിസിന് തെളിവില്ലാത്ത കേസുകളിൽ ആത്മാക്കളെ തപ്പിപ്പിടിച്ച് തുമ്പ് ആവാഹിച്ചെടുക്കുന്ന ചില ഇംഗ്ലീഷ് മന്ത്രങ്ങളൊക്കെ അറിയാം ഈ പ്രീസ്റ്റിന്.
യുക്തിയും സമാന്യബോധവും രണ്ടു മണിക്കൂർ തിയേറ്ററിന് വെളിയിൽ വച്ചിട്ട് സിനിമാ കാണാൻ വന്നാൽ കണ്ടിരിക്കാവുന്ന സിനിമയാണ് ഇത്. ഉദ്വേഗം, സംഭ്രമം ഭയം തുടങ്ങിയ വികാരങ്ങളൊക്കെ ഉണർത്തുന്നതിനു വേണ്ട ചേരുവകൾ ആവോളമുണ്ട് ചിത്രത്തിൽ.
ആളൊഴിഞ്ഞ തീയേറ്ററുകളിൽ ആദ്യമെത്തിയ സൂപ്പർ സ്റ്റാർ ചിത്രം എന്ന പ്രത്യേകതയുള്ള പ്രീസ്റ്റ് വീണ്ടും തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കട്ടെ എന്ന് ആശംസിക്കുന്നു.