പുലിമുരുകനേ പറ്റി ഒരു ചർച്ച വരുമ്പോഴുള്ള ക്ലീഷേ കമൻറ് ആണ് " അവസാനത്തെ ആ 20 മിനിറ്റ്. ഒരു രക്ഷയില്ല ".
ഒരു മാസ്സ് പടം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകന് വേണ്ടതും ആ ഒരു adrenaline rush ആണ്. ലാലേട്ടന്റെ പറന്നടിയും സ്ലോ മോഷൻ നടത്തവും ഒക്കെ തന്നെ കാണിച്ചാണ് ടീസർ ഹൈപ് ഉണ്ടാക്കിയതും.
അവിടെ ക്ലൈമാക്സ് ആ ഹൈപ് നേ justify ചെയ്തപ്പോൾ ഒടിയന് ചുവടു പിഴച്ചത് ക്ലൈമാക്സിൽ ആണ്.
ഞാൻ പറഞ്ഞു വന്നത്, പുലിമുരുകൻ പോലൊരു പക്കാ മാസ്സ് പടം പ്രതീക്ഷിച്ചു പോവുന്ന പ്രേക്ഷകർക്ക് നിരാശ ആയിരിക്കും ഫലം.
പക്ഷേ ഒടിയൻ ഒരിക്കലും ഒരു മോശം സിനിമയല്ല.
എന്ത് കൊണ്ടും പുലിമുരുകനിൽ കണ്ടത്തിനേക്കാൾ മികച്ച കഥയും അവതരണവും ആണ് ഓടിയന്റെത്. പക്ഷേ നേരത്തെ പറഞ്ഞത് പോലുള്ള goosebump moments തീരെ കുറവാണ് എന്നെ ഉള്ളൂ.
നല്ലൊരു സിനിമ കാണാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം.