സാധാരണ, ഒരു പരീക്ഷണം നടത്തുമ്പോൾ അതിനു വിധേയരാകുന്ന പാവങ്ങൾക്ക് അങ്ങോട്ടാണ് പണം കൊടുക്കുക; പക്ഷെ ഇവിടെ , നന്മളിൽ നിന്ന് കാശ് അങ്ങോട്ട് വാങ്ങിയിട്ടാണ് , ഈ ഒരു രഞ്ഞിത്ത് സിനിമാക്കാർ നമ്മളെ ഗിനി പന്നികളാക്കിക്കളഞ്ഞത് ; കടുത്ത സിനിമാ പ്രേമികൾ ആയിപ്പോയെന്നതല്ലാതെ ഇതിനു മാത്രം എന്തു പാപമാണ് സർ ഈ ഗിനിപ്പിഗുകൾ ചെ യ്തിട്ടുള്ളത്? ... ഒരു ചെറിയ അപേക്ഷ ഉണ്ട് - ഇമ്മാതിരി അതിഫയങ്കര പരീക്ഷണങ്ങൾ നടത്തുന്ന സിനിമാ സയന്റിസ്റ്റുകൾ, ആ പരീക്ഷണക്കഷായം നിറച്ച സിറിഞ്ച് ആദ്യം തന്റ തലയിലേക്കുതന്നെ ഒന്നു കുത്തിക്കയറ്റി നോക്കണം; എന്നിട്ടു വേണം പ്രേക്ഷകന്റെ നെഞ്ചത്തേക്കെറിഞ്ഞു പിടിപ്പിക്കാൻ ... (സിനിമയിൽ ഹരിശ്രീയുടെ Producer പറയുന്ന കുറേ വാചകങ്ങൾ ഉണ്ട് - അതീവ പ്രവചനാത്മകവും ഭാവനാസമ്പന്നവുമായ ലൈൻസ് ,,😄.... അതാണ് യഥാർത്ഥത്തിൽ ഈ 'അതി വിചിത്ര nonsense സൃഷ്ടി,യുടെ tagline ...