മൊത്തത്തിൽ സിനിമ നല്ലൊരു അനുഭവം ആണ്...... But 1st half അത്യാവശ്യം നല്ല രീതിയിൽ length ആണ്..... ഫസ്റ്റ് ഹാഫ് മൊത്തത്തിൽ സിനിമയെ കൊണ്ടുപോകുന്നത് ധ്യാൻ ശ്രീനിവാസനാണ്.... അദ്ദേഹം അത് ഗംഭീരമായി തന്നെ ചെയ്തു വച്ചിട്ടുണ്ട്... കുറെ നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ മികച്ച ഒരു പെർഫോമൻസ് തന്നെയായിരുന്നു..... പ്രണവിന്റെ പെർഫോമൻസ് അത്ര ഒക്കെയായി തോന്നിയില്ല.... പ്രത്യേകിച്ച് പ്രായമായ ആ ഒരു ഭാഗത്തേക്കൊക്കെ വരുമ്പോൾ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി..... ഫസ്റ്റ് ഹാഫ് കൂടുതലും ഒരു ഡ്രാമ മോഡലാണ് സിനിമ മുന്നോട്ട് പോകുന്നത്..... ചിലയിടത്ത് നല്ല രീതിയിൽ തന്നെ ലാഗ് അനുഭവപ്പെടുന്നുണ്ട്.....
1st ഹാൾഫിനെക്കാളും കുറച്ചുകൂടി ബെറ്റർ ആയിട്ട് തോന്നിയത് സെക്കൻഡ് ഹാഫ് ആയിരുന്നു.... സെക്കൻഡ് ഹാൾഫിൽ സിനിമ മൊത്തത്തിൽ ഒരു കോമഡി എന്റർടൈനർ വിഭാഗത്തിലേക്ക് മാറുന്നുണ്ട്.... ബേസിൽ ജോസഫ് അജു വർഗീസ് എന്നിവർ നല്ല പ്രകടനമായിരുന്നു.... കുറച്ചുസമയം ഉള്ളുവെങ്കിലും നിവിൻപോളി തൂത്തുവാരി... നിവിൻ പോളിയുടെ വരവോടുകൂടി പടത്തിന്റെ ഗ്രാഫ് കുറച്ചുകൂടി മുകളിലേക്ക് ഉയരുന്നുണ്ട്.... പിന്നീട് അങ്ങോട്ട് ഒരു നിവിൻ ഷോ തന്നെയായിരുന്നു...