കണ്ടിരിക്കാവുന്ന ഒരു ചിത്രം
പറയാതെ പറയുന്ന ഒരു കാമ്പുണ്ട്, കഥയ്ക്കപ്പുറമുള്ള ഒരു ജീവിതമുണ്ട്, ഒരു സന്ദേശമുണ്ട്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.... പക്ഷേ ഇതിനപ്പുറത്തേക്ക് കാര്യമാത്ര പ്രസക്തമായ കഥയോ മനസില്‍ തട്ടുന്ന കഥാപാത്രങ്ങളോ ഈ ചിത്രത്തിലില്ല (സിദ്ധിഖ് ഒഴിച്ച്). (ജനപ്രിയ നായകന്റെ ചിത്രമല്ല, മറിച്ച് സിദ്ധിഖിന്റെ ചിത്രം എന്നു പറയുന്നതാവും ശരി. )
ഇടയ്ക്കിടെ വന്നു പോകുന്ന അനു സിതാരയും സുരാജ് വെഞ്ഞാറമൂടും സലിം കുമാര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ് എന്നിവരും ചേര്‍ന്ന ചിത്രത്തെ ഉന്തിത്തള്ളി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ എവിടെയോ എന്തൊക്കെയോ പാളിയ പോലെ ഒരു തോന്നല്‍. അല്പം ഓവര്‍ ഡ്രാമറ്റിക് എന്നും പറയാമെന്നു തോന്നുന്നു.