സിനിമ എന്നത് അവിഞ്ഞ രാഷ്ട്രീയ അജണ്ട കുത്തികയറ്റാൻ ഉള്ള മാധ്യമം ആണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.അതിനു ഉത്തമ ഉദാഹരണം ആണ് ജന ഗണ മന. കുറച്ചു സവർണത വിരുദ്ധത കമ്മ്യൂണിസ്റ്റ് അരിഷ്ടത്തിൽ ചാലിച്ചു ജാതി ചൊറിച്ചിലിൽ ഊട്ടി വച്ച നല്ല ഒന്നാന്തരം ഊള പടം.സെലക്റ്റീവ് ക്രിട്ടിസസം എന്നത് തെളിഞ്ഞു കാണാം. വലിയ നിലപാടാണ് എന്ന് നാല് നേരം പറയുകയും പാർട്ടി കാണിക്കുന്ന പോക്രിത്തരം കാണാതെ വായിൽ വിരൽ ഇട്ടു ഇരിക്കുകയും ചെയ്യുന്ന പ്രത്യേക തരം നിലപാട്. അഭിനയം വളരെ മനോഹരം ആയിട്ടുണ്ട്..കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും മോശം ആയി evolve ചെയ്ത നടൻ പ്രിത്വി ആയിരിക്കും.. വോയ്സിൽ ബാസ്സ് ഉണ്ട്. എന്നും പറഞ്ഞു അതി വൈകാരികത കേറ്റാൻ വേണ്ടി തൊണ്ട ഇട്ടു വിറപ്പിക്കുന്നത് എന്തിനാണോ എന്തോ. പല പോഴും ലാലു അലക്സ് ആണോ ഡബ്ബ് ചെയ്തത് എന്ന് തോന്നിപോകും. Prithvi is a good technician/ director, wonderful business man but a pathetic actor. 🙏. സുരാജേട്ടൻ ദയവു ചെയ്തു തിരിച്ചു കോമെഡിയിലോട്ടു വരണം. സ്റ്റീരിയോടൈപ് ആയി ബോർ ആകുന്നുണ്ട്. സ്ക്രിപ്റ്റ് റൈറ്റെരോട്, വേറെ വല്ല ജോലിയും നോക്കു ഹേ. മലയാള സിനിമ രക്ഷപെടട്ടെ.