രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ വളരെ മികച്ച ഒരു ത്രില്ലർ എന്ന് പറയാൻ പറ്റില്ല എങ്കിലും, രണ്ട് കുടുംബങ്ങളുടെയും അതിൻ്റെ കുടുംബ നാഥൻമാരുടെയും വൈകാരികമായ കഥയാണ്, തന്റെ കുട്ടിയെ നഷ്ടപ്പെട്ട ഒരാൾ, അച്ഛനാകാൻ പോകുന്ന മറ്റൊരാൾ. ഈ വികാരങ്ങൾ സംവിധായകൻ നന്നായി പകർത്തിയിട്ടുണ്ട്.
ഇന്ദ്രജിത്തും സൂരജും അവരവരുടെ റോളുകളിൽ നന്നായി തിളങ്ങി, ഒരുമിച്ച് അഭിനയിച്ച എല്ലാ സീനുകളിലും നന്നായി പൊരുത്തപ്പെട്ടു. എല്ലാ അഭിനേതാക്കളും സത്യത്തിൽ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ചില സമയങ്ങളിൽ നമുക്ക് ഒഴുക്കിൽ ഒരു മന്ദത അനുഭവപ്പെടുന്നു, മാത്രമല്ല കഥാപാത്രങ്ങളുമായി നന്നായി ബന്ധപ്പെടാൻ നമുക്ക് കഴിയുന്നില്ല.
കഥയുടെ പശ്ചാത്തലത്തിൽ പാട്ടുകൾക്ക് വലിയ പ്രസക്തി ഇല്ല എന്ന് തോന്നി. ഛായാഗ്രഹണം മികച്ചതായിരുന്നു, പള്ളി പെരുന്നാളും ഹൈ റേഞ്ചിലെ കോടമഞ്ഞും ഹരിത മനോഹരങ്ങളായ കുന്നുകളും മഴയയും, ഹൈറേഞ്ച് സൗന്ദര്യത്തെ രതീഷ് റാം വളരെ ഗംഭീരമായി ഒപ്പി എടുത്തിരിക്കുന്നു
രസകരമായ ഒരു ട്വിസ്റ്റുള്ള ഒറ്റത്തവണ കാണാവുന്നതാണ് പത്താം വളവ്.