Alight motion app ല് status video എഡിറ്റ് ചെയ്തു ഒന്നും കാണാൻ പറ്റാത്ത വിധം എഡിറ്റിംഗ് ൻറ അതി പ്രസരം ഗോൾഡ് എന്ന ഈ സിനിമയിൽ കാണുവാൻ സാധിച്ചു. കഥ നല്ലതായിരുന്നു പക്ഷേ പൃഥ്വിരാജ് ,ലേഡി superstar നയൻതാര ഇവരെ ഒഴിവാക്കി പുതിയ താരങ്ങളെ പരീക്ഷിച്ചു നോക്കിയാലും സിനിമ മികച്ചത് ആയേനെ. മുൻ നിര താരങ്ങളെ അണി നിരത്തുവാൻ പാകത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഒന്നും ഈ സിനിമയിൽ ഉണ്ടായില്ല. ലളിതമായ എഡിറ്റിങ്ങും അമിത താര നിരയും ഇല്ലാതെ എടുത്തിരുന്നെങ്കിൽ ഇത്ര അധികം വിമർശനം കേൾക്കേണ്ട അവസ്ഥ വരില്ലായിരുന്നു കൂടാതെ ചില ഇടങ്ങളിൽ രംഗങ്ങൾ മുറിഞ്ഞു മുറിഞ്ഞു പോകുന്നതായി കണ്ടൂ. കുമാരി സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ ഡബ്ബിംഗ് തിരിയാതെ വന്നത് പോലെ തന്നെ.