കഥാപാത്രത്തിന് അനുയോജ്യരായ അഭിനയ മികവുള്ള നടൻമാർ മലയാളത്തിൽ ഇനിയും ഉണ്ട് എന്നു ബോധ്യമാക്കിത്തരികയാണ് ജോജു എന്ന നടനിലൂടെ എം.പത്മകുമാർ. മികച്ച ഒരു കുറ്റാന്വേഷണ കഥയാണ് ജോസഫ്. ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാ വുന്ന ഈ സിനിമയ്ക്കായ് തിരഞ്ഞെടുത്ത ലൊക്കേഷനുകൾ എല്ലാം തന്നെ സിനിമയുടെ നിലവാരത്തിനു ചേർന്നതു മാണ്. ആസ്വാധ്യകരമാണ് എല്ലാ ഗാനങ്ങളും. അവയെല്ലാം വേണ്ടിടത്ത് ഭംഗിയായി ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു. പൂർണ്ണമായും ഒരു male cinema ആണ് ജോസഫ് എന്നു പറയാം. സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനുമില്ല. A must watch movie!