എം മുകുന്ദൻറെ കഥയിൽ "യുവർ ഹീറോ" എന്ന വിഷയത്തിൽ ഇംഗ്ലീഷ് എസ്സേ എഴുതാൻ പറഞ്ഞപ്പോൾ അവൻ എഴുതിയത് തെങ്ങിൽ കയറുന്ന കേളപ്പേട്ടനെ പറ്റിയാണ്. നെഹ്റുവിനെയും ഗാന്ധിജിയെപ്പറ്റി എഴുതിയവർക്കൊക്കെ ഫുൾ മാർക്ക് കിട്ടിയപ്പോൾ അവന് കിട്ടിയത് പൂജ്യം മാർക്കും.
മുതിർന്നവർ കണ്ടുവെച്ച ഉത്തരങ്ങളിലേക്ക് നടന്നെത്താത്തവരെയെല്ലാം സമൂഹം നോൺസെൻസ് എന്ന് മുദ്രകുത്തും.
വൻമരങ്ങളെ പൂച്ചട്ടിയിലിട്ടും വളർത്താമെന്ന് കാട്ടുതീ എന്ന കഥയിൽ ആനന്ദും പറയുന്നുണ്ട്. വളർച്ച തല നീട്ടുമ്പോഴൊക്കെ താഴോട്ടമർത്തുമ്പോൾ
വളർച്ച മുരടിച്ചു പോകുന്നു.
സിലബസിനു ഉൾക്കൊള്ളാൻ പറ്റാത്ത, അത് അവരുടെ ഗ്രേഡിനും മാർക്കിനും ഒന്നും പിടുത്തം കിട്ടാത്ത, സാമ്പ്രദായിക മൂല്യനിർണയത്തിന് വെളിയിലായ കുട്ടികളെ കുറിച്ച് ഈച്ച അവരുടെ ആകാശങ്ങളെ കുറിച്ച് പറയുന്നു നോൺസെൻസ് എന്ന സിനിമ
എന്ത് മനോഹരമായ സിനിമയാണിത്!
ഫുൾ മാർക്ക് നൽകാൻ തോന്നിയ അപൂർവ്വം സിനിമകളിൽ ഒന്ന്
-കടപ്പാട് : മെഹദ് മഖ്ബൂൽ