ഫീൽ ഗുഡ് സിനിമ ആക്കാൻ കഷ്ടപ്പെട്ട് ശ്രെമിക്കുന്നു . പക്ഷെ മനസ്സിൽ തട്ടിക്കാൻ കഴിയുന്നില്ല . ആദ്യത്തെ 35 മിനുട്ട് പക്കാ ബോർ (അനാവശ്യ ഡയലോഗുകൾ ).
അത് കഴിഞ്ഞാണ് സിനിമ ഒരല്പമെങ്കിലും നന്നാവുന്നത് .
ബോബിക്കുട്ടൻ എന്ന പ്രധാന കഥാപാത്രം ചെയ്ത നടൻ തുടക്കം മുതൽ അവസാനം വരെ തൂറാൻ മുട്ടണ പോലത്തെ മുഖഭാവം മാത്രം . നായിക സുന്ദരിയാണ്, പക്ഷെ അഭിനയം പോര . നിങ്ങൾ തന്നെ കണ്ട് നോക്ക് .. ഫീൽ ഗുഡ് ആക്കാനുള്ള മരണ ശ്രെമമാണ് ഈ സിനിമ . ഇഴഞ്ഞു പോകുന്ന കഥയും ആസ്വാദനത്തിനു പ്രശ്നമായി .
പോസിറ്റീവ്സ് പറയുകയാണെങ്കിൽ
ജാഫർ ഇടുക്കി ചേട്ടൻ വളരെ നന്നായി അഭിനയിച്ചു. മനോഹരമായ പശ്ചാത്തല സംഗീതം , പാട്ടുകൾ , സീനറികൾ, സിനിമാട്ടോഗ്രാഫി .
ഈ പറഞ്ഞ കാര്യങ്ങൾ ഉള്ളതുകൊണ്ട് 2 സ്റ്റാറിന് പകരം സിനിമക്ക് 3 സ്റ്റാർ കൊടുക്കുന്നു .