പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമ കണ്ട്, കുടുംബ സമ്മേതം കാണുവാൻ പറ്റിയ ഒരു സിനിമ . തന്റെ നൂറ് നൂറ് പ്രസ്നങ്ങൾക്കിടയിലും, മറ്റുള്ളവരെ സഹായിക്കുവാൻ സമയം കണ്ടെത്തി അവരെ സഹായിക്കുകയും, അതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരു പച്ചയാമനുഷ്യന്റെ കഥ , ഇതിലെ നടി നടൻ മാരെ അത്ര വലിയ പരിചയമില്ല. ഹരിശ്രീ അശോകനെയും , അമരം അശോകനെയും മാത്രം അറിയാം. നായകൻ ഷർഫുദ്ദീന്റെ മൂന്ന് നാലു ചിതങ്ങൾ ഇതിന്ന് മുൻപ് കണ്ടിട്ടുണ്ടെങ്കിലും, പേർ അറിയില്ലായിരുന്നു. ചിത്രം കണ്ടശേഷം യൂ ട്യുബിലൂടെയാണ് മനസ്സിലാക്കിയത്. യാതൊരു ജാടയുമില്ലാതെ നമ്മളുടെ ഇടയിൽ ജീവിക്കുന്ന ഒരാളേപ്പോലയാണ് ചിത്രoകണ്ട പ്പോൾ തോന്നിയത് . 2 മണിക്കൂറും 20 മിനിറ്റും പോയതറിഞ്ഞില്ല. വർഷങ്ങൾക്ക് മുൻപ് പ്രിയനെപ്പോലെ ഒട്ടനവതി ആളുകൾ നമ്മുടെ ഇടയിൽ ജീവിച്ചിട്ട് ഉണ്ടായിരുന്നു. എന്നാൽ ഇന്നു ആയിരത്തിലെരാൾ ഉണ്ടോയെന്നു............ എന്തായാലും ഈ സിനിമയിൽ അഭിനയിച്ച മറ്റു എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.