ഒരു സിനിമ കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്നു ചോദിച്ചാൽ കൈ മലർത്തേണ്ട സിനിമ..അതാണ് ചോല.. ഏതോ മലയോര ഗ്രാമത്തിലുള്ള ഒരു കുട്ടി കാമുകനൊപ്പം സിറ്റിയിലേക്ക് വരുന്നു..കൂടെയുള്ള ആശാൻ അവനേം ആ പെണ്ണിനേം പറ്റിച്ചു അവളെ ലൈംഗികമായി ഉപയോഗിക്കുന്നു...പക്ഷെ എന്താണ് നിങ്ങൾ ഉദേശിക്കുന്നത്?? തന്നെ ബലാത്സംഗം ചെയ്ത ഒരുവനുമായി ഒരു പെണ്ണ് പ്രേമത്തിൽ ആകുമെന്നോ?? അതോ കാമുകനിലും കരുത്ത് ബലാൽക്കാരം ചെയ്തവന് ആണെന്ന് ധരിച്ചു പിന്നീട് അവനെ ആശ്രയിക്കുമെന്നോ??മണ്ടത്തരം പറയരുത്...ലൊക്കേഷനുകൾ ഭംഗയുള്ളതും കാണാൻ സുഖമുള്ളതും ആണെന്നത് ഒഴിച്ചാൽ മറ്റൊരു wow factor ഉം എനിക്ക് തോന്നിയില്ല...നിമിഷയുടെ അഭിനയം ചില നേരത്തു ഓവർ ആയിരുന്നു.. ജോജു പിന്നെ പഴയ ആവർത്തന വിരസത തന്നെ..നിങ്ങളൊരു ബുദ്ധി ജീവി ആണെങ്കിൽ ക്ഷമയോടെ ഇരുന്ന് കണ്ടാൽ ക്ലൈമാക്സ് വരെ എത്താം..എന്നിട്ട് സാധാരണക്കാരന് മനസ്സിലാവാത്ത രീതിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം..അല്ലാത്തപക്ഷം കാണാതെ ഇരിക്കുക..😊