കൂടെ....
റിലീസ്:14/07/2018
കാഴ്ച:14/07/2018
അഞ്ജലി മേനോൻ എന്ന കലാകാരിയുടെ മുൻ പ്രോജെക്ടുകൾ കണ്ടു തോന്നിയ ബഹുമാനം, തന്ന പ്രതീക്ഷകൾ ഇതൊക്കെ ആണ് ആദ്യ ദിവസം ആദ്യ ഷോ തന്നെ കുടുംബത്തോടൊപ്പം "കൂടെ" കാണാൻ തീയേറ്ററിൽ പോകാൻ പ്രേരിപ്പിച്ചത്... 2 മണിക്കൂറുകൾ കൊണ്ട് ആ ബഹുമാനം ആരാധന ആയി മാറ്റിയ സിനിമ..അതാണ് എനിക്ക് കൂടെ!!
സൂക്ഷ്മമായി വിശദകരിച്ചു തന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും സംവിധായികയുടെ കഴിവിന്റെ അടയാളം ആയി...മുൻ ചിത്രങ്ങളിലേത് പോലെ തന്നെ ബന്ധങ്ങളും അതിന്റെ ആഴവും ചർച്ച ചെയ്തപ്പോഴും ആവർത്തന വിരസത ഇല്ലാതെ തികച്ചും വ്യത്യസ്തമായ അവതരണം...സിനിമയുടെ താളം പതിഞ്ഞതായിരുന്നു എങ്കിലും ഒരിക്കൽ പോലും അതിൽ ഒരു വെള്ളി വീണതായി തോന്നിയില്ല...ഊട്ടിയുടെ മനോഹരമായ ഫ്രെമിൽ കഥ പറഞ്ഞു പോയപ്പോൾ കാഴ്ചകൾ മിഴിവുറ്റതാക്കുന്നതിൽ ഛായാഗ്രാഹകനും വിജയിച്ചു...എല്ലാവരും അവരവരുടെ റോളുകൾ ഭംഗി ആക്കി...എടുത്തു പറയേണ്ട പ്രകടനവും ആയി രഞ്ജിത്തും തിളങ്ങിയതായി തോന്നി...ജോഷ് എന്ന പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ മനസ്സിന്റെ വേഗത്തിലും താളത്തിലും സിനിമ ഒഴുകിയപ്പോൾ അനിയത്തിയായി നസ്രിയ കൂടെ കൂടി...ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നതായി...ആദ്യ ഗാനം തന്ന ഫീൽ വിവരണാധീതം..വ്യക്തിപരമായി ഒരുപാട് ബന്ധപ്പെടുത്താൻ തോന്നിയ ഒരു സിനിമ....ഇടയ്ക്കിടെ അറിയാതെ കണ്ണ് നനച്ച ഒരു സിനിമ...മനസ്സിൽ സന്തോഷം നിറച്ച സിനിമ...
ജോഷ് അനുഭവിച്ച യാതനകൾ ഒരു നീണ്ട ഫ്ലാഷ് ബാക്കിലേക്കു കൊണ്ട് പോകാതെ ഒരു പകൽ നേരം കണ്ട സ്വപ്നത്തിലും യാത്ര പറച്ചിലും ഒതുക്കി ഭൂരിഭാഗവും വർത്തമാന കാലത്തിൽ കഥ പറഞ്ഞ അഞ്ജലി മേനോൻ....ഇത് നിങ്ങളുടെ സിനിമയാണ്....അഞ്ജലി മേനോൻ എന്ന സംവിധായികയുടെ സിനിമ!!hatsoff!
-ജിസ്സ്...