ഏറ്റവും സമകാലിക പ്രസക്തിയുള്ള ഒരു വിഷയം പ്രതിപാദിക്കുന്ന ഒരു സിനിമയാണ് പട്ടാഭിരാമൻ.സ്വാഭാവികതയുടെ പേരിൽ മാത്രം സിനിമകൾ ഹിറ്റാകുന്ന ഈ കാലത്ത് സിനിമകളുടെ സാമൂഹിക ദൗത്യം കൂടി ഏറ്റെടുക്കാൻ കാണിക്കുന്ന തന്റേടത്തിന് പട്ടാഭിരാമൻറ അണിയറ പ്രവർത്തകർ അഭിനന്ദനമർഹിക്കുന്നു.
ചില ഭാഗങ്ങളിൽ ഡ്രാമ അൽപ്പം കൂടിയതായി യുവ പ്രേക്ഷകർക്ക് അഭിപ്രായമുള്ളതൊഴിച്ചാൽ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ ലഭിക്കുന്നത്.
ദിനേഷ് പള്ളത്ത് എന്നഎഴുത്തുകാരന്റെ കൈവഴക്കവും സംവിധായകൻ സോമൻ താമരക്കുളത്തിന്റെ ക്രാഫ്റ്റും എടുത്തു പറയേണ്ടതാണ്. കലക്ടർ, നായകന്റെ ഭാര്യ എന്നിവരടക്കം കാസ്റ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാമായിരുന്നു. . ജയറാം കഴിയുന്നത്രക്കും സംവിധായകനോടും കഥാപാത്രത്തോടും സഹകരിച്ചിട്ടുണ്ട്.രമേശ് പിഷാരടി വന്ന സീനുകൾ സംവിധാനത്തിൽ ന്യൂ ജെൻ ഫീൽ തരുന്നുണ്ട്. രതീഷ് കണാരനും, ധർമ്മജനും അവരുടെ ശൈലിയിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
അൽപ്പം ടെക്നിക്കൽ ഡീറ്റെയിൽസ് നായകനെ കൊണ്ട് പറയിപ്പിച്ചിരുന്നെങ്കിൽ ജനത്തെ വിശ്വാസ്യത കൊണ്ട് കൂടുതൽ അമ്പരപ്പിക്കാമായിരുന്നു. (ഉദാ: കെമിക്കലുകളുടെ ശാസ്ത്രീയ നാമങ്ങൾ തുടങ്ങിയവ )
സിനിമയിൽ ഇടതുപ്രീണനം കയറ്റിയത് തിരക്കഥാകൃത്തിനു മേലുള്ള സമ്മർദ്ദമായിരിക്കുമെന്ന് കരുതുന്നു.പക്ഷെ ഇത് ഇക്കാലത്ത് നെഗററി വ് ഒപ്പിനിയനും എതിർപ്പുകളും കുറക്കുന്നതിന് സഹായിക്കുമെന്നത് ശരിയാണ്.
എന്തായാലും പ്രേക്ഷകർ കുടുംബസമേതം തിയറ്ററിൽ പോയി കാണേണ്ട സിനിമയാണ് പട്ടാഭിരാമൻ.
ഷൈൻ.ജി.