കൊള്ളാം... ഓർത്തോർത്തു ചിരിക്കാം... പണ്ട് ഞാൻ ഒക്കെ 10 ൽ പഠിക്കുമ്പോൾ 'ചിത്രം' എന്ന ചിത്രം കാണാൻ പോയി.... അന്നും പൊട്ടിചിരിച്ചു... ആൾക്കാർ ചിത്രം നെഞ്ചിലേറ്റി... അന്ന് ആകാശവാണിയിൽ മാത്രം പരസ്യം... അന്ന് ലോജിക് ആർക്കും ഇല്ലായിരുന്നു... പക്ഷെ ജയസൂര്യ യുടെ ആ ഒരു വാക്ക് ഇന്നത്തെ തലമുറ ഏറ്റെടുത്തു... ലോജിക് വീട്ടിൽ വയ്ച്ചു ആസ്വദിക്കാൻ തിയറ്ററിൽ പോയി... വയറു നിറയെ ചിരിസദ്യ ഉണ്ടു... വീട്ടിൽ എത്തി യിട്ടും പാപ്പനും അബുവും ഷമീറും ലോലനും ആശാനും ഡ്യൂടും സാത്താനും പിന്നെ നമ്മുടെ പുതിയ അതിഥി കളും.. പിള്ളേരുടെ ഭാഷയിൽ പൊളിച്ചു... ആരോടും പറയണ്ട ഞാൻ മൂന്നു വട്ടം കണ്ടു... എനിക്കു വട്ടായതാണോ... നാട്ടുകാർക്കു മൊത്തം വട്ടായതാണോ.... പാപ്പാ കാത്തോളണേ......