2018 ന്റെ തുടക്കം മലയാളത്തിൽ മികച്ച സിനിമകൾ കൊണ്ട് വര്‍ണാഭമാണ്...
കാമ്പുള്ള കഥകളും പ്രമേയങ്ങളും
വ്യക്തികളും ജീവിതങ്ങളും സിനിമയാക്കപ്പെടുന്നു...
ആമി മാധവിക്കുട്ടിയുടെ ജീവിത്തിന്റെ ഒരേടായിരുന്നെങ്കിൽ 'ക്യാപ്റ്റൻ"
ഇന്ത്യ കണ്ട മികച്ച ഫുട്ബാൾ പ്ലെയർ
വി പി സത്യൻ എന്ന ഫുട്ബാളറുടെ ജീവിതം പകർത്തുകയാണിവിടെ....
കഥയല്ലാതെ യഥാർത്ഥ ജീവിതം പകർത്തപ്പെട്ടപ്പോൾ അതും ഒരു ചരിത്രമാവുന്നു.....
മുഖ്യ ധാരയിൽ നിൽക്കുമ്പോൾ വലിയ പകിട്ടോടെ ജീവിച്ച പല കളിക്കാരുടെയും ഇന്നത്തെ ജീവിതം ഈ സിനിമയിലുടെ വരച്ചു കാട്ടുന്നു.....
അധികാര വർഗ്ഗത്തിൽ പെട്ട പലരുടെയും അധികാരമോഹവും, അവഗണനയും, വൈരാഗ്യവും
മൂലം ഭാവി നഷ്ടപ്പെട്ട് പോയ എത്ര എത്ര കാലിബറുള്ള സ്പോർട്സ് ,അത്ലറ്റ് താരങ്ങളാണ് ഇന്നും അറിയപ്പെടാതെ കിടക്കുന്നത്...
പലരും മണ്മറഞ്ഞു പോയി....
ഓരോർമപ്പെടുത്തൽ കൂടിയാണീ സിനിമ...
ഒരിക്കലെങ്കിലും കണ്ണൊന്നു നിറയാതെ ഇറങ്ങി പോരാൻ കഴിയില്ല...
തിയറ്ററിൽ നിന്നും...
...