പൈറസിയെ ശപിച്ചു പോയ നിമിഷം
വേറൊന്നും കൊണ്ടല്ല, ഈ സീരീസ് netflix ക്യാൻസൽ ചെയ്തത്രേ, viewers ഇല്ല പോലും.
ആദ്യ സീസൺ ഒരു ആറോ ഏഴോ എപ്പിസോഡിൽ ഒതുക്കിയിരുന്നെങ്കിൽ
ചുരുങ്ങിയത് ഒരു 50 എപ്പിസോഡിനെങ്കിലും വകയുണ്ടായിരുന്ന സാധനം.
ആദ്യ മൂന്ന് എപ്പിസോഡ് തരക്കേടില്ലാത്ത രീതിൽ ഇഴഞ്ഞത് കൊണ്ടാവാം റേറ്റിംഗ് ഇത്ര കണ്ടു കുറഞ്ഞു പോയത്,
ആരും ഇതിനെ പറ്റി review എഴുതിയതൊന്നും കണ്ടിട്ടില്ല. എനിക്കീ പാഗൻസിനോട് എന്തോ പ്രത്യേക ഇഷ്ടമുള്ളത് കൊണ്ടാവാം .. ചുമ്മാ കണ്ടു നോക്കാമെന്ന് കരുതി. കിടു സീരീസ് ആണ്,
പക്ഷെ കഥാപാത്രങ്ങളെല്ലാം പരസ്പരം connect ആയി വന്നപ്പോഴേയ്ക്കും ആദ്യ സീസൺ കഴിഞ്ഞു. 😪😪
കുടുംബ പ്രേഷകരെ കൂടെ പ്രതീക്ഷിച്ചത് കൊണ്ടാവും നഗ്നതയും വയലൻസും ഇല്ല. പക്ഷെ ഒരു കഥയുണ്ട്, അരക്ഷിതാവസ്ഥ എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നൊരു ഫീലുണ്ട്, നല്ല bgm, നല്ല ഛായാഗ്രഹണം, നല്ല എഡിറ്റിങ്. കാസ്റ്റിംഗ് പോരാ പോരാ എന്നു തോന്നിയിരുന്നത് വെറും തെറ്റിദ്ധാരണയായിരുന്നു എന്ന് അവസാന എപ്പിസോഡിൽ ബോധ്യപ്പെട്ടു.
Medieval, history, fantasy ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടേണ്ടതാണ് , സമയമുണ്ടെങ്കിൽ കണ്ടു നോക്കൂ..