ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25
റോബോട്ടിനെയും പോത്തിനെയും ഒക്കെ മുഖ്യ കഥാപാത്രങ്ങളാക്കിക്കൊണ്ട് 2019ലെ മലയാള സിനിമ വളരെ വ്യത്യസ്തമായ വഴികളിലൂടെ മുന്നേറുകയാണ്.ഏകാന്തത ,പ്രത്യേകിച്ച് വാർദ്ധക്യത്തിലെ ഏകാന്തത, പരിഹാരമില്ലാത്ത ഒരു മനുഷ്യ പ്രശ്നമാണ്. അത് യന്ത്രം കൊണ്ട് പരിഹരിക്കാൻ ആവുമോ എന്ന് ഈ ചിത്രം അന്വേഷിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമ കുടുംബബന്ധങ്ങളുടെ നന്മയും നർമ്മവും സയൻസ് ഫിക്ഷൻറെ സാധ്യതകളും എല്ലാം കൂടിച്ചേർന്ന ഒരു പ്രസാദാത്മകമായ ചിത്രമാണ്. പതിവു പോലെ സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും അഭിനയം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്നു. പ്രിയ സുഹൃത്ത് എ.സി. ശ്രീഹരി രചിച്ച മനോഹരമായ ഒരു ഗാനം ഇതിൽ ഉണ്ട് എന്നത് സന്തോഷം നൽകുന്നു....