"ഇന്ത്യൻ സിനിമയ്ക്ക് മലയാളം നൽകുന്ന ക്ലാസ്സ് മൂവി"
പല തരത്തിലുള്ള.. സിനിമകൾ കണ്ടിട്ടുണ്ട്... ഇതു പോലൊരു അനുഭവം ആദ്യം...
ഒരു മരണവും മരണാനന്തര സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുടനീളം...
"ലിജോ ജോസ് പെല്ലിശ്ശേരി" ഭായി റിയലിസ്റ്റിക് എന്ന് പറഞ്ഞാൽ പോര അതുക്കും...മേലെ... ഒരു സംവിധായകൻ എന്ന നിലയിൽ നിങ്ങൾക്ക് അഭിമാനിക്കാം...
ഒരു മരണ വീട്ടിൽ പോയി വന്നപോലെ.. പിന്നെ ക്യാമറ ഷൈജു ഖാലിദ് ഒന്നും പറയാനില്ല അമ്മാതിരിയാണ് പല ഷോട്ടുകളും.. കടപ്പുറം കാണിച്ചു കൊണ്ടുള്ള ആദ്യ ഷോട്ടുമുതൽ ക്ലൈമാക്സ് വരെ വിസ്മയിപ്പിച്ച ഛായാഗ്രഹണം...
പിന്നെ ഒരു കാര്യം പറയാതെ വയ്യ... അഭിനയിച്ചവരെല്ലാം പരസ്പരം മത്സരമായിരുന്നു ഒന്നിനൊന്നു മെച്ചം..
സെക്കന്റുകൾ മാത്രം സ്ക്രീനിൽ നിന്നവരും സിനിമ അവരുടേതുമാക്കി മാറ്റി.... പ്രത്യേകിച്ച് പറയുകയാണേൽ ചെമ്പൻ വിനോദിന്റെ കരിയർ ബെസ്റ്റ്.. ഒരു അവാർഡിനുള്ള സ്കോപ്പുണ്ട് അത്രക്കും ത്രസിപ്പിച്ച അഭിനയം... കൂടെ വിനായകനും കട്ടക്ക്... മൊത്തത്തിൽ പറഞ്ഞാൽ കണ്ടറിയേണ്ട ഒരു ദൃശ്യ വിസ്മയം.. വിട്ട് കളയരുത്...!!
My Rating 4*/5