*ഷൈലോക്ക് കണ്ടു*
ഒറ്റ വാക്കിൽ പറഞ്ഞാൽ മമ്മൂക്കയുടെ *ONE MAN SHOW*
പടത്തിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മുൻപ് ഈ പ്രായത്തിലും മമ്മൂക്ക കാണിക്കുന്ന ഈ പെർഫോമൻസിനും എനർജ്ജിക്കും ഇരിക്കട്ടെ 💯👏🏻👏🏻👏🏻
കഥയുടെ ഫ്ലാഷ് ബാക്കും പ്രതികാരവും ഒരു പുതുമ ഒന്നും തരുന്നില്ലെങ്കിലും എല്ലാം മമ്മൂക്ക എന്ന ഒരൊറ്റ ഒരാളുടെ പെർഫോമൻസിൽ മികച്ചു നിന്നു.
സിനിമ പ്രേമി ആയ പലിശക്കാരൻ എന്ന ഈ കഥാപാത്രം മമ്മൂക്കയുടെ കരിയറിൽ എന്നും മായാതെ കിടക്കും എന്ന് ഉറപ്പ്.
മാമാങ്കം കണ്ടു മമ്മൂക്കയോട് ഇഷ്ടം കുറഞ്ഞവർക്ക് ഷൈലോക്ക് കണ്ടു ഇഷ്ടം ഇരട്ടി ആക്കാൻ ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം.
രാജാധിരാജയിലും മാസ്റ്റർപീസിലും അജയ് വാസുദേവ് ചെയ്ത പല പോരായ്മകളും നികത്തിയാണ് ഷൈലോക്ക് ചെയ്തിരിക്കുന്നത്. കാണാൻ മോശമായി തോന്നുന്ന ഫൈറ്റ് സീനുകൾ ഒന്നും തന്നെ ഇല്ല. ഡയറക്ഷനിലും പടം മികച്ച് നിക്കുന്നു.
*(Rating : 4.5/5)*
(nb: മമ്മൂക്ക ഹേറ്റേഴ്സ് ദയവായി ഈ പടത്തിന് കേറരുത്. കാരണം നിങ്ങൾക്ക് നിരാശ ആയിരിക്കും ഫലം.)