ഒരു സത്യന് അന്തിക്കാട് ചിത്രം തന്നെയാണ് മകള്‍. കുടുംബത്തോടൊപ്പം ചെന്ന് കണ്ടു ആസ്വദിച്ചു കാണാവുന്ന ചിത്രം. ഒരുപാട് നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങളും, ഹൃദയസ്പര്‍ശിയായ കഥയും. നസ്ലന് മിടുക്കനാണ്. എവിടൊക്കെയോ പഴയ മോഹന്‍ലാലിനെ ഓര്‍മ്മ വന്നു. ആദ്യത്തെ ആ കള്ളന് കയറുന്ന ഭാഗം തൊട്ടു, അവസാനത്തെ സീന്‍ വരെ, മനസ്സില്‍ ഒരുപാട് സന്തോഷവും കൊച്ചു കൊച്ചു നൊമ്പരങ്ങളും നിറച്ച മനോഹരമായ കഥ. വീട്ടില്‍ ഒതുങ്ങി കൂടാതെ, ഇഷ്ടപ്പെട്ട ജോലി നേടിയെടുത്ത്, അതിനായി പ്രിയപ്പെട്ടവരേ വിട്ടു ദൂരേക്ക് പോകുന്ന മീരയുടെ കഥാപാത്രവും, അവളെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവും ഒരുപാട് സന്തോഷം തന്ന മുഹൂര്‍ത്തങ്ങളായി. മനസ്സില്‍ തട്ടുന്ന സിനിമെയെടുക്കാന് ഗ്രാമവും, അതിലെ ഒരുപാട് കഥാപരിസരങ്ങളും ഒന്നും വേണ്ട സത്യന് അന്തിക്കാടിന്. ഒരു കൊച്ചു കുടുംബവും, അവരുടെ ഇടയിലെ ഇണക്കങ്ങളും പിണക്കങ്ങളും തന്നെ ധാരാളം. ഇനിയും ഇത് പോലെയുള്ള മനോഹരമായ കൊച്ചു ചിത്രങ്ങളെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ.:)