Feel good movie
ഒരു പ്രണയ കഥയാണ് ‘സൂഫിയും സുജാതയും’ പറയുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അദിതി ചെയുന്ന സംസാരശേഷിയില്ലാത്ത സുജാത എന്ന കഥാപാത്രവും, ദേവ് മോഹൻ ചെയുന്ന സൂഫി എന്ന കഥാപാത്രവും തമ്മില്ലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന്റെ കാതൽ.
മുൻപ് പലപ്പോഴും കണ്ടിട്ടുള്ള പ്രണയ കഥകളുടെ ആവർത്തനം തന്നെയാണ് ചിത്രമെങ്കിലും, മനുഷ്യരാശിക്ക് ഇന്നോളം പിടികിട്ടാത്ത, ആർക്കും ആരോടും തോന്നാവുന്ന, അതിർവരമ്പുകളില്ലാത്ത, പ്രണയമെന്ന ‘ഭ്രാന്തിന്റെ’ നേർത്ത ഭാവങ്ങളെ, അതിന്റെ സൗന്ദര്യത്തെ, അതിമനോഹരമായി ഒപ്പിയെടുക്കാൻ ചിത്രത്തിനാവുന്നുണ്ട്. പരിശുദ്ധമായ സ്നേഹമാണ് പടച്ചോൻ എന്ന് വിശ്വസിക്കുന്ന സൂഫിസം എന്ന ഇസ്ലാമിക മിസ്റ്റിസിസത്തിന്റെ, അതിന്റെ സംഗീതത്തിന്റെ ചാരുത ചിത്രത്തിൽ ഉടനീളം പ്രതിഫലിപ്പിക്കാൻ സംവിധായകനും, ഛായാഗ്രാഹകനും കഴിഞ്ഞത് ‘സൂഫിയും സുജാത;യേയും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമാക്കുന്നുണ്ട്.