Four the people 2004.. ഫോണൊ, സാറ്റലൈറ്റൊ ഒന്നുംതന്നെ അത്രക്കും സജീവമല്ലാതിരുന്ന സമയം. എന്നിട്ടും ഈ സിനിമയിലെ ഓരോ പാട്ടുകളും ജനങ്ങൾ വളരയധികം നെഞ്ചിലേറ്റി പാടികൊണ്ട് നടന്നത് ഞാൻ ഇന്നും ഓർക്കുന്നു.(ലജ്ജാവതി ).. ഫോർ ദി പീപ്പിൾ സിനിമ കണ്ടിട്ട് അതുപോലൊരു ടീം ഉണ്ടാക്കാൻ നടന്ന ചേട്ടൻമാർ എനിക്കും ഉണ്ടായിരുന്നു.. അടിച്ചുപൊളി പാട്ടുകൾക്ക് ഇരുന്നുകൊണ്ട് കൈ അടിച്ചു സപ്പോർട്ട് കൊടുക്കുന്ന ഒരു സിനിമ സമൂഹത്തിനുമുന്നിൽ ഫോർ ദി പീപ്പിളിന്റെ വരവ് എഴുനേറ്റു നിന്നു ഡാൻസ് കളിക്കുന്ന ഒരുതലത്തിലേക്ക് കൊണ്ടു വന്നതും ഈ സിനിമ തന്നയാണ്.. നിന്റെ മിഴിമുനകൊണ്ടെന്റെ എന്നെ ചിത്രത്തിലെ അവസാന പാട്ടിന്.. തീയേറ്റർ പൂരപ്പറമ്പ് ആക്കിയ ടീംസിനെയും നമ്മക്ക് അറിയാം.. വേറെ ലെവൽ സിനിമ... ജാസ്സിഗിഫ്റ്റ് എന്ന ഗായകന്റെ കരിയർ ബെസ്റ്റും ഇതുതന്നെ... ഡയറക്ടർ "ജയരാജ് "💥💙