അവധിക്കാലത്ത് എത്തിയ ഏറ്റവും നല്ല സിനിമയാണ് അരവിന്ദന്റെ അതിഥികൾ.
ദ്വയാർത്ഥപ്രയോഗം നടത്താത്ത,ദുഷ്ചിന്തകളില്ലാത്ത കഥാപാത്രങ്ങൾ ആസ്വാദക മനസ്സിൽ ആർദ്രത നിറയ്ക്കുന്ന മുഹൂർത്തങ്ങൾ.
വിനീത് ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം.
ശ്രീനിവാസൻ, ഉർവശി , ശാന്തികൃഷ്ണ എന്നീ അഭിനയപ്രതിഭകൾ ഒരിക്കൽക്കൂടി പ്രേക്ഷക ഹൃദയത്തിൽ തൊടുന്നു