വാരിസ് ഒരു രക്ഷയുമില്ല...
അണ്ണൻ ആറാടുകയായിരുന്നു..
ഒരു നല്ല ഫാമിലി മൂവി പാസം നിറഞ്ഞ് തുളുമ്പുകയാണ് ..
അണ്ണൻ പടത്തിലെ ഒരു മാതിരി എല്ലാവരെയും രക്ഷിച്ചു. പഴയ സിനിമ ഡയലോഗും ബബിൾകം വിഴുങ്ങാനും മറന്നില്ല..
എല്ലാ ക്യാരക്ടേർസും അണ്ണനെ പൊക്കിപ്പറയാൻ മറന്നിട്ടില്ല.. രഷ്മിക ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തിട്ടുണ്ട് കൃത്യമായ് ഗ്ലാമറോടെ ഡാൻസ് കളിച്ചിട്ടുണ്ട്...
ഗ്രാഫിക്സ് ലേശം കുറഞ്ഞു പോയോ എന്തോ..😂 സിനിമയുടെ സാറ്റലൈറ്റ് പാർടനർ ഏഷ്യാനെറ്റ് ആയിരിക്കും എന്നു തോന്നുന്നു. സാന്ത്വനം ,കുടുബവിളക്ക് മുതലായ സീരിയലുകൾക്ക് പകരം ഇത് ഇറക്കാൻ സാധ്യതയുണ്ട് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും😂😂..
ആകെ പറയാൻ ശരത് കുമാർ ഒരു നടൻ തന്നെയാണ് ആ ക്യാരക്ടർ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്, പിന്നെ പാട്ടും BGM ഒരു രക്ഷേം ഇല്ല അടിപൊളി..
ആകെ മൊത്തം ആറാടുകയാണ് അതെ ആറാട്ട്....