"കുമ്പളങ്ങി നൈറ്റ്സ്"-- ഒരു വ്യത്യസ്തമായ കാഴ്ചാനുഭവം. ശ്യാം പുഷ്കരന്റെ അതിമികവുറ്റ തിരക്കഥയും താരനിരയുടെ അതിഗംഭീര പ്രകടനവും ചേർന്നപ്പോൾ ആസ്വാദകരെ പിടിച്ചിരുത്തി മനസും മിഴിയും നിറച്ച പ്രതീതി.....
സൗബിൻ ഷാഹിർ ന്റെ അഭിനയജീവിതത്തിൽ തീർച്ചയായും പ്രശംസ അർഹിക്കുന്ന കഥാപാത്രം തന്നെ. ഏത് കഥാപാത്രവും അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിയുമെന്ന് ഫഹദ് ഇവിടെയും തെളിയിച്ചിരിക്കുന്നു. പൂർണതയോടെ ചെയ്ത ക്യാമറയും, സംഗീതവും, മനസ്സിൽ തങ്ങി നിൽക്കുന്ന കുറേ നല്ല കഥാപാത്രങ്ങളും.... എല്ലാ കഥാപാത്രങ്ങളും അതിന്റെതായ ലെവലിൽ കത്തി നിൽക്കുന്നു.. ഒന്ന് കൂടി കാണണം എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞ സിനിമ.. വമ്പൻ ട്രെയ്ലർകളുടെ അകമ്പടി ഇല്ലാതെ ബോക്സ് ഓഫീസ് പിടിച്ചു കുലുക്കിയിട്ടുണ്ടെങ്കിൽ, അഭിനയം, ആവിഷ്കാരം,കഥ എല്ലാം മികച്ചത് കൊണ്ട് മാത്രം...
ഒരുപാട് ഇഷ്ടപ്പെട്ടു.. എല്ലാം തികഞ്ഞ ഒരു മനോഹരമായ സിനിമ🙂