കല്യാണനിശ്ചയത്തലേന്ന് ഒരു വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ തമാശ കലർത്തി, എന്നാൽ കാര്യഗൗരവം വിടാതെ പറയുന്ന ഒരു നല്ല സിനിമ. പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങളിൽ.
സിനിമയിലുള്ള ഓരോ കഥാപാത്രത്തെയും കണ്ടപ്പോൾ ജീവിതത്തിലുള്ള ആരെയൊക്കെയോ ഓർമ്മവന്നു. വളരെ realistic ആയി തോന്നി. തിരുത്തപ്പെടേണ്ട ഒരുപാട് വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയാണിതിൽ.
അഭിനയവും, സംവിധാനവും ഒന്നിനൊന്ന് മെച്ചം. കുടുംബസമേതം കാണാൻ പറ്റിയ മികച്ച സിനിമ.