"നമ്മുടെ ജീവിതത്തിൽ ചില ഉത്തരവാദിത്വങ്ങൾ നമ്മളെക്കാൾ പൂർണതയിൽ ചെയ്യുവാൻ നമ്മളെ കഴിഞ്ഞിട്ടേ ഈ ലോകത്തിൽ മറ്റാരെക്കൊണ്ടും സാധിക്കു.."
.
.
ഒരു ഫീൽ ഗുഡ് മൂവി കണ്ടു തീർക്കുന്ന പോലെ വായിക്കാൻ പറ്റുന്ന ബുക്ക് ആണ് അഖിൽ പി ധര്‍മജന്റെ 'രാം c/o ആനന്ദി'. സിനിമ പഠിക്കാൻ ചെന്നൈയിൽ എത്തുന്ന റാമിലൂടെയാണ് ഓരോ വായനക്കാരനും ചെന്നൈയിൽ എത്തുന്നത്.
ഗിണ്ടി റെയിൽവേ സ്റ്റേഷനും, ധനശ്രീ ലോഡ്ജും അവിടുത്തെ വാകമരങ്ങളും, പത്മിനി കാറും, ആനന്ദിയുടെ ലൂണയും, പാട്ടിയുടെ അല്ലിഗ്രാമവും വായനക്ക് ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നു. മല്ലിയും, ആനന്ദിയും, വെട്രിയും, രേഷ്മയും, പാട്ടിയും, ബിനീഷേട്ടനും, കിരണും റാമിനെപ്പോലെ തന്നെ നമ്മുടെയും പ്രിയപ്പെട്ടവരാകുന്നു.
ചെന്നൈ നഗരത്തെപ്പറ്റി ഇത്ര മനോഹരമായ ദൃശ്യവിരുന്നൊരുക്കിയ അഖിൽ പി ധർമജൻ എന്ന എഴുത്തുകാരനെപ്പറ്റി ഇവിടെ പറയാതിരിക്കാൻ കഴിയില്ല. ഓരോ വരികളിലൂടെയും വായനക്കാരിൽ വായനാനുഭവം തീർക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രത്തിന്റെയും പ്രാധാന്യം ഒട്ടും തന്നെ മങ്ങലേൽക്കാത്തവിധം സന്ദർഭോചിതമായി ഈ നോവലിനോട് ചേർന്നു നിൽക്കുന്നു. എഴുത്തുകാരൻ പറയുന്നത് പോലെ തന്നെ ഇത് തികച്ചും ഒരു സിനിമാറ്റിക് നോവൽ ആണ്.