മായാനദി #റിവ്യൂ
ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം കാണണമെന്ന് കരുതി അവസാനം കണ്ടിറങ്ങിയ ചിത്രം.ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ശ്യാം പുഷ്കർ,ദിലീഷ് നായർ എന്നിവർ തിരക്കഥ എഴുതിയ #മായാനദി #The_Mystic_River
കേന്ദ്രകഥാപാത്രമായ മാത്തൻ ആയി ടോവിനോയും അപർണയായി ഐശ്വര്യയും വേഷമിട്ടിരിക്കുന്നു.
ഇനി സിനിമയിലേക്ക്....
മാത്തന്റെയും അപ്പുവിന്റെയും പ്രണയ കഥയും പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും ആണ് #മായാനദി പറയുന്നത്.എന്നും തന്റേതായ ഒരു ടച്ച് ആഷിഖ് അബു ചിത്രങ്ങളിൽ കാണാറുണ്ട്.ആ പതിവ് ഇവിടെയും തെറ്റിച്ചില്ല ആഷിഖ്.വളരെ പതിയെ ആണെങ്കിലും ഒഴുക്ക് നഷ്ടപ്പെടാതെ വളരെ വ്യത്യസ്തമായി മാത്തന്റെയും അപ്പുവിന്റെയും പ്രണയം വളരെ വ്യത്യസ്തമായ രീതിയിൽ വരച്ചുകാട്ടുകയാണ് തിരക്കഥകൃത് ഇവിടെ. പ്രണയവും വിരഹവും ഒരുപോലെ കടന്നുപോകുന്ന കഥ ക്ളൈമാക്സ് സീനുകളിലേക് എത്തുമ്പോൾ പ്രേക്ഷകന് തെല്ലൊരു നൊമ്പരമുളവാക്കുന്നു.
ഐശ്വര്യയും ടോവിനോയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ വളരെ നന്നായി.പറവക്ക് ശേഷം റെക്സ് വിജയൻ ഒരുക്കിയ ഗാനങ്ങളും ജയേഷിന്റെ സിനിമറ്റൊഗ്രാഫിയും #മായാനദി യെ പ്രേക്ഷകന് വേറിട്ട ഒരു അനുഭവമാക്കുന്നു.
വളരെ സ്ലോ ആയി പോകുന്ന കഥപറച്ചിലാണെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്ന ആരെയും മായാനദി നിരാശപ്പെടുത്തില്ല...
മനോഹരമാണ്....സുന്ദരമാണ്....ഹൃദ്യമാണ് കലർപ്പില്ലാത്ത പ്രണയത്തിന്റെ ഈ #മായാനദി
Rating : 3.5/5
#Abhi
#Mayanadhi_Review
#Aashique_abu
#Tovino
#Shyam_pushkar,#Dileeshnair
#Rex_Vijayan
#Jayesh
💓💓💓💓💓