"പ്രതി പൂവൻ കോഴി..... "ശരിക്കും എന്റെ അനുഭവം സിനിമയാക്കിയത് പോലെ തോന്നി... ഒരു പക്ഷെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലാത്ത സ്ത്രീകൾ വളരെ വിരളമായിരിക്കും... അവർക്കെല്ലാം സ്വന്തം ജീവിതം സിനിമയാക്കിയ ഒരു തോന്നൽ ഉണ്ടാകും ഇത് കാണുമ്പോൾ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ അത്ര മേൽ പെണ്മനസ്സ് അറിഞ്ഞവർ തന്നെ... ഒരിക്കലും ഇതൊരു പെൺപക്ഷ സിനിമ അല്ല.. തികഞ്ഞ ഒരു മനുഷ്യപക്ഷ സിനിമ.... അതുകൊ
ണ്ടു തന്നെ ഏതൊരാണിനും ഇതിൽ ഒരു പെണ്ണിനെ കാണാം...അവളുടെ മനസ്സ് കാണാം...അവൻ " പ്രതി "അല്ലെങ്കിൽ.... കയ്യൊതുക്കമുള്ള സംവിധാനം... നല്ല editing... മഞ്ജുവിന്റെ അഭിനയ നൈപുണ്യം.... സംവിധായകന്റെ വില്ലനിലേക്കുള്ള പരകായപ്രവേശം... ... റോഷൻ ആൻഡ്റൂസ്.... തീർച്ചയായും നിങ്ങളെയും ടീമിനെയും ഞാൻ ഏറെ ബഹുമാനിക്കുന്നു.... നന്ദി...കാത്തിരിക്കുന്നു.. നിങ്ങളെപ്പോലെ മനുഷ്യവികാരങ്ങളെ ഉൾക്കൊള്ളുന്നവരുടെ സിനിമകൾക്കായി....